വിതുര ചേന്നന്‍പാറ എം.വി. ഹൗസില്‍ മിഥുനാ(22)ണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജ് ഹോസ്റ്റലില്‍ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. പഠനത്തിനൊപ്പം ജോലിയും ചെയ്തിരുന്നതിനാല്‍ ഹാജര്‍ കുറവായിരുന്ന മിഥുനിന് പരീക്ഷയ്ക്ക് ഇരിക്കാനാവില്ലെന്ന തിരിച്ചറിവ് കടുത്ത മാനസിക സമ്മര്‍ദത്തിനിടയാക്കിയിരുന്നു. കോഴ്‌സില്‍ പുനഃപ്രവേശനം നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മിഥുനിന്റെ അന്ത്യമുണ്ടായത്.
അപ്ലൈഡ് ആര്‍ട്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു മിഥുന്‍. റബര്‍ ടാപ്പിങ് തൊഴിലാളിയായ മോഹനന്റെ മകന്‍ മിഥുന്‍ സിനിമയ്ക്കും സീരിയലിനും വേണ്ട കലാസംവിധാന ജോലികള്‍ ഇതോടൊപ്പം ചെയ്തിരുന്നു. മാതൃകകള്‍ ഉണ്ടാക്കുന്ന ജോലിയിലും ചിത്രകലയിലും പ്രാഗത്ഭ്യം കാട്ടിയ മിഥുന്‍ പഠനത്തിനുവേണ്ട ചെലവുകള്‍ക്ക് വീട്ടുകാരെ ആശ്രയിച്ചിരുന്നില്ല. ജോലിത്തിരക്കിനിടയില്‍ പലപ്പോഴും കോളേജില്‍ കൃത്യമായി എത്താന്‍ കഴിയാതിരുന്ന മിഥുന്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞതോടെ കടുത്ത വിഷമത്തിലായെന്ന് നാട്ടുകാര്‍ പറയുന്നു.
കോഴിക്കോട്ടുനിന്ന് ജ്യേഷ്ഠന്‍ നിധിന്‍ എത്തിയശേഷം ശനിയാഴ്ച രാവിലെയേ മിഥുനിന്റെ ശവസംസ്‌കാരം നടക്കൂ. മരണവിവരമറിഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വെള്ളിയാഴ്ച മിഥുനിന്റെ വീട്ടിലെത്തിയത്.