പാലോട്: പഞ്ചായത്തുകളില്‍ ഇന്നു കുടുംബശ്രീ സിഡിഎസ് ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പു നടക്കും. ഇതോടെ വാശിയോടെ നടന്ന മൂന്നുഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പു പ്രകിയകള്‍ക്കു സമാപനം കുറിച്ച് പഞ്ചായത്ത് തല സമിതികള്‍ അധികാരമേല്‍ക്കും. പുറത്ത് ആരവങ്ങളില്ലാതെ എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാള്‍ വാശിയോടെയാണു തിരഞ്ഞെടുപ്പു പ്രകിയകള്‍ നടക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ തിരഞ്ഞെടുപ്പായിരുന്നു ആദ്യം. ഒരോ അയല്‍ക്കൂട്ടത്തില്‍നിന്നും അഞ്ചുപേരെ വീതം തിരഞ്ഞെടുക്കുകയും ഇവര്‍ ചേര്‍ന്ന് വാര്‍ഡ് തല എഡിഎസ് കമ്മിറ്റിയിലേക്ക് ഏഴു പേരെ തിരഞ്ഞെടുക്കുകയുമായിരുന്നു.
ഈ ഏഴു പേരെ വീതം ഇന്നത്തെ തിരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ച് ഒരു വാര്‍ഡില്‍ നിന്ന് ഒാരോരുത്തരെ സിഡിഎസ് അംഗങ്ങളായി തിരഞ്ഞെടുക്കും. ഇവര്‍ ചേര്‍ന്നാണു ചെയര്‍പഴ്സന്‍, വൈസ് ചെയര്‍പഴ്സന്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയാടിസ്ഥാനത്തിലല്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് തങ്ങളുടെ ആള്‍ക്കാരെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണു തകൃതിയായിരിക്കുന്നത്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ ചെയര്‍പഴ്സന്‍ സ്ഥാനാര്‍ഥികള നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണു പാര്‍ട്ടിക്കാര്‍.
പഞ്ചായത്തിലെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്കു നിര്‍ണായക സ്വാധീനമുള്ളതു കൊണ്ടു തന്നെ ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പിനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തോടെയാണു പാര്‍ട്ടികള്‍ കാണുന്നത്.