വിതുര: ബോണക്കാട് മലനിരകളെ ഭക്തിസാന്ദ്രമാക്കി അഗസ്ത്യാര്‍കൂട തീര്‍ഥാടനത്തിനു തുടക്കമായി. ഇന്നലെ രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറോളം ഭക്തര്‍ വനപാലകരുടെ നേതൃത്വത്തില്‍ അഗസ്ത്യ ദര്‍ശനത്തിനായി പുറപ്പെട്ടു. വനപാലകരുടെ കര്‍ശന നിയന്ത്രണത്തിലാണു തീര്‍ഥാടനം നടക്കുന്നത്. തീര്‍ഥാടകര്‍ ആദ്യദിവസം രാത്രി അതിരുമലയിലാണു തമ്പടിക്കുന്നത്. പിറ്റേദിവസം അഗസ്ത്യാര്‍കൂടത്തിലെത്തും. ഇവിടെ പൂജകള്‍ നടത്താന്‍ പ്രത്യേകിച്ചു മേല്‍ശാന്തിയില്ല.
തീര്‍ഥാടകര്‍ തന്നെയാണു വിഗ്രഹം വൃത്തിയാക്കി പൂജകള്‍ നടത്തുന്നത്. പൂജകള്‍ക്കുള്ള സാധനങ്ങളുമായാണു ഭക്തര്‍ അഗസ്ത്യാര്‍കൂടദര്‍ശനത്തിനു പുറപ്പെടുന്നത്. ബോണക്കാട് എസ്റ്റേറ്റ് പരിസരത്ത് ആനക്കൂട്ടത്തിന്‍െറ ശല്യം വര്‍ധിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശമുണ്ട്. അഗസ്ത്യാര്‍കൂട തീര്‍ഥാടനം മുന്‍നിര്‍ത്തി തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വിതുര ഡിപ്പോകളില്‍ നിന്നു ബോണക്കാട്ടേക്കു സ്പെഷല്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് അഗസ്ത്യാര്‍കൂട സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.