പാലോട്: റോഡുപണിയിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റന്റ് എന്‍ജിനീയറെയും ഓഫീസിനുള്ളില്‍ തടഞ്ഞുവെച്ചു. പാലോട് ടൗണില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേയ്ക്കുള്‍പ്പെടെ പോകേണ്ട റോഡില്‍ നടക്കുന്ന പണി ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. 18 ന് മുമ്പ് എസ്റ്റിമേറ്റില്‍ പറയുന്ന വീതിയില്‍ റോഡ് പണി പൂര്‍ത്തിയാക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഡി.വൈ.എഫ്.ഐ. വിതുര ഏര്യാ പ്രസിഡന്റ് മനേഷ് ജി.നായര്‍, പഞ്ചായത്ത് ഭാരവാഹികളായ ഷെനില്‍റഹിം, റിജു ശ്രീധര്‍, വിഷ്ണുജിത്ത്, ജി.രാജീവ്, ഷാജി സൂര്യകാന്തി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
WELCOME
Wednesday, January 11, 2012
ഡി.വൈ.എഫ്.ഐ. ഉപരോധം നടത്തി