വിതുര: പൊന്നമ്പലമേട്ടില്‍ മകരവിളക്കു തെളിയിക്കുന്നതു മലയരയന്‍ ആയിരിക്കണമെന്ന തന്ത്രിയുടെയും പന്തളം രാജാവിന്റെയും അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞ്, അയ്യപ്പനും മലയരയനും തമ്മിലുള്ള ചരിത്രപരമായ ബന്ധം മറച്ചുവച്ച് വേവസ്വംബോഡ് പ്രസിഡന്റ് നടത്തുന്ന പ്രചാരണങ്ങള്‍ ഹൈന്ദവസമൂഹം തള്ളിക്കളയണമെന്ന് ആദിവാസി മഹാസഭ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
മകരവിളക്ക് തെളിയിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള ദേവസ്വം ബോഡ് നിലപാടിനെതിരെ മലഅരയ മഹാസഭയും ഗോത്രസംഘടനകളും ഹിന്ദുസംഘടനകളും ചേര്‍ന്നു 15ന് പൊന്നമ്പലമേട്ടിലേക്കു നടത്തുന്ന മകരദീപപ്രയാണത്തില്‍ ആദിവാസിമഹാസഭയും പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി, വൈസ്പ്രസിഡന്റ് ജെ.എസ്. സുരേഷ്കുമാര്‍, സെക്രട്ടറി എം. നാരായണന്‍ എന്നിവര്‍ അറിയിച്ചു.