വിതുര: കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലിരിക്കുന്ന കമ്പ്യൂട്ടറുകള്‍ കണ്ടുമടുത്ത തലത്തൂതക്കാവ് ഗവണ്മെന്റ് ട്രൈബല്‍ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. വൈദ്യുതി അനുവദിക്കുംമുമ്പ് എം.എല്‍.എ. ഫണ്ടില്‍നിന്ന് കമ്പ്യൂട്ടര്‍ കിട്ടിയ സ്‌കൂളില്‍ ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് വൈദ്യുതിയെത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ആനാട് ജയന്‍ വൈദ്യുതീകരണം ഉദ്ഘാടനംചെയ്തു.
സ്‌കൂളിനു മുമ്പില്‍വരെ വൈദ്യുതി എത്തിയിരുന്നിട്ടും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു തലത്തൂതക്കാവ് സ്‌കൂളിലെ വൈദ്യുതീകരണം. സ്ഥലം എം.എല്‍.എ. കൂടിയായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.എസ്. അശോകന്‍, അധ്യാപകര്‍, വിതുര കെ.എസ്.ഇ.ബി. എ.ഇ. പ്രദീപ്കുമാര്‍ തുടങ്ങി നിരവധി പേരുടെ ശ്രമഫലമായാണ് സ്‌കൂളില്‍ വൈദ്യുതിയെത്തിയത്.