പാലോട്: ജെ.സി.ബിയുടെ ബക്കറ്റ്, മറ്റ് യന്ത്രഭാഗങ്ങള്‍ എന്നിവ മോഷ്ടിച്ച് കടത്തുന്ന മൂന്നുപേരെ പാലോട് എസ്.ഐ. എന്‍.ബൈജുവും സംഘവും അറസ്റ്റുചെയ്തു. തെന്മല ഒറ്റക്കല്‍ റയില്‍വേസ്റ്റേഷനു സമീപം നജീബ് മന്‍സിലില്‍ എം.നജീബ് (27), വളവുപച്ച കിഴക്കേമുറിയില്‍ റിജിത്ത് (26), വളവ്പച്ച മഹാദേവരുകുന്ന് എന്‍.നിഹാസ് (20) എന്നിവരാണ് അറസ്റ്റിലായത്. മടത്തറ തിരുവോണം സുപ്രസിദ്ധന്റെ വക ജെ.സി.ബി. മോഷ്ടിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.