പോട്ടോമാവില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന സാംസ്കാരിക നിലയം നവീകരിച്ചു തയ്യല്‍ പരിശീന ക്ളാസ് ആരംഭിക്കാനും തീരുമാനമായി. ആദിവാസികളുടെ ഐക്യം, ലഹരി നിര്‍മാര്‍ജനം, കൃഷി പുരോഗതി, പോട്ടോമാവിനെ അരിപ്പയുമായി ബന്ധിപ്പിക്കുന്ന ചെമ്മണ്‍പാതയുടെ നവീകരണം അടക്കം കോളനിയുടെ സമഗ്ര വികസനമാണു കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ ക്ളാസിന്റെയും തൊഴില്‍ പരിശീലന യൂണിറ്റിന്റെയും ഉദ്ഘാടനം ഡിഐജി ജയരാജ് നിര്‍വഹിച്ചു.
ഊരുമൂപ്പന്‍ കുഞ്ഞുകൃഷ്ണന്‍ കാണിയുടെ അധ്യക്ഷതയില്‍ സാമൂഹികപ്രവര്‍ത്തക ധന്യരാമന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.പ്രസാദ് കുടുംബശ്രീയിലെ ജയന്‍ലൈസീയം, വി.അജിത്, വി. സന്തോഷ്കുമാര്‍, കുളത്തൂപ്പുഴ റേഞ്ച് ഓഫിസര്‍, ആര്‍. അശോക്, പോട്ടോമാവ് തുളസീധരന്‍ കാണി എന്നിവര്‍ പ്രസംഗിച്ചു.