വിതുര: വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനും പുതിയ കൃഷി അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുമായി ചായം ഗവ.എല്‍.പി.സ്‌കൂളില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ബി.എസ്. മിനോളിന്റെ അധ്യക്ഷതയില്‍ വാര്‍ഡംഗം കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സന്ധ്യ മുഖ്യപ്രഭാഷണം നടത്തി.