WELCOME
Thursday, January 12, 2012
ആനപ്പാറ ആലുംതറ ക്ഷേത്രത്തില്‍ മകരവിളക്ക് ഉല്‍സവം
വിതുര: ആനപ്പാറ ആലുംതറ തമ്പുരാന്‍ ക്ഷേത്രത്തിലെ മകരവിളക്ക് ഉല്‍സവം 14,15 തീയതികളില്‍ നടക്കും. 14നു രാവിലെ നാലിനു വിശേഷാല്‍പൂജകള്‍, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ആറിനു ഭക്തിഗാനസുധ,രാത്രി ഏഴിനു ചാറ്റുപാട്ട്, 8.30നു നൃത്തനൃത്യങ്ങള്‍. 15നു രാവിലെ 4.30നു കാഞ്ഞിരപ്പള്ളി ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമം, 8.30നു പൊങ്കാല, പത്തിന് ആധ്യാത്മികപ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 4.30നു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു വാളേങ്കി ആയിരവില്ലി ക്ഷേത്രം, മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആനപ്പാറ ജംക്ഷന്‍ വഴി ക്ഷേത്രത്തില്‍ എത്തും. രാത്രി 9.30നു നാടകം-സത്യത്തിന്‍െറ വഴി, 12നു പൂത്തിരിമേള.