പാലോട്: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച നിയമം നടപ്പിലാക്കാത്തതുമൂലം ഗ്രാമീണ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
വിപണന സൗന്ദര്യത്തിന്റെ അപര്യാപ്തത പരിഹരിക്കണമെന്നും, 60 വയസ്സ് കവിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമ്മേളനം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. വേണുഗോപാല്‍ അധ്യക്ഷനായ സമ്മേളനത്തില്‍ മാണിക്യമംഗലം ബാബു, രാമചന്ദ്രന്‍ നാടാര്‍, ബി. പവിത്രകുമാര്‍, ടി. വേണുഗോപാലന്‍ നായര്‍, ജി. സുഭാഷ്, ഗീതാപ്രിജി, പള്ളിവിള സലിം, ഇടവം ഷാനവാസ്, ഭാസ്‌കരന്‍കാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.