വിതുര: പൊന്‍പാറ ശിവശക്തി ഗിരിമഠം സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ആറ്, ഏഴ് തീയതികളില്‍ നടക്കുമെന്ന് പ്രസിഡന്റ് എ. അനീഷ്, സെക്രട്ടറി എസ്.വി. അജിത് എന്നിവര്‍ അറിയിച്ചു. ആറിന് രാവിലെ 8.30ന് മൃത്യുഞ്ജയഹോമം, 12ന് അന്നദാനം, രാത്രി 9.30ന് സുദര്‍ശനഹോമം. ഏഴിന് രാവിലെ 8.30 മുതല്‍ സമൂഹപൊങ്കാല, 12ന് അന്നദാനം.