വിതുര: ചായം ഭദ്രകാളി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന സമൂഹപൊങ്കാലയില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍. വിശാലമായ ക്ഷേത്ര വളപ്പും അനുബന്ധവഴികളും കഴിഞ്ഞ് പ്രധാന റോഡിലേക്ക് ഏറെ ദൂരം പൊങ്കാലക്കലങ്ങള്‍ നിരന്നു. പൊങ്കാലയ്ക്ക് മുന്നോടിയായി ഭക്തിഗാനമേള നടന്നു. രാവിലെ 9.30ന് തുടങ്ങിയ പൊങ്കാല 11ന് നിവേദ്യത്തോടെ സമാപിച്ചു. തുടര്‍ന്ന് അന്നദാനം നടന്നു.
വ്യാപാരികള്‍, ഓട്ടോ-സമാന്തര സര്‍വീസ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ യാത്രാസൗകര്യം ഒരുക്കിയിരുന്നു.