പാലോട്. 49ാമതു പാലോട് കാര്‍ഷിക-കലാ-വ്യാപാര മേളയ്ക്കു തിരിതെളിഞ്ഞു. ശ്രീ. വി.കെ. മധു മേള ഉത്ഘാടനം ചെയ്തു.വൈകുന്നേരം ചെയര്‍മാന്‍ എം.എം. സലിമിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വിനോദസഞ്ചാര വാരാഘോഷത്തിന്റെ ഉദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, ബ്ളോക്ക് അംഗം ബി. പവിത്രകുമാര്‍, മേള ജനറല്‍ സെക്രട്ടറി മനേഷ് ജി. നായര്‍, ട്രഷറര്‍ പി.എസ്. ദിവാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ സര്‍പ്പബന്ധു പട്ടം നേടിയ വാവ സുരേഷ്, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നേടിയ ഒഴുകുപാറ അസീസ്, സമാന്തര വിദ്യാഭ്യാസ രംഗത്തു ശ്രദ്ധേയനായ പ്രീമിയര്‍ അക്കാദമി പ്രിന്‍സിപ്പല്‍ ജി.എസ്. രാജന്‍, ചിത്രരചനയില്‍ സമ്മാനം നേടിയ പ്രണവ് എന്നിവരെ ആദരിച്ചു. രാവിലെ മേളയുടെ ഉദ്ഘാടനം വി.കെ. മധു നിര്‍വഹിച്ചു.