പാലോട്: ബിആര്‍സിയുടെ തനതു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല ഗ്രാമപഞ്ചായത്തുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഹിന്ദി ഉല്‍സവ് (മിലന്‍- 2012) പെരിങ്ങമ്മല ഗവ. യുപിഎസില്‍ ആരംഭിച്ചു. വര്‍ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയെ തുടര്‍ന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്തു. ബിപിഒ: ജി.എസ്. മോഹനകുമാര്‍, എഇഒ: എസ്. ഷാജു, ബ്ളോക്ക് പഞ്ചായത്ത് അംഗം ബി. പവിത്രകുമാര്‍, കൊച്ചുവിള അന്‍സാരി, വി. പ്രസാദ്, ഹെഡ്മാസ്റ്റര്‍ ജെ. ബാലചന്ദ്രന്‍നായര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. ജ്യോതിസ്മതി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി കോല്‍ക്കളി, ചരടുപിന്നിക്കളി എന്നിവയും രചനാമല്‍സരങ്ങളും നടന്നു. ഖാദിവസ്ത്ര പ്രദര്‍ശനവും വില്‍പനയും ഹിന്ദി പുസ്തക പ്രദര്‍ശനം, നൂല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ ഉല്‍സവത്തിന്റെ ഭാഗമായി നടക്കുന്നു. ഇന്നു സ്റ്റേജ് പ്രോഗ്രാമുകള്‍ നടക്കും. നാലിനു നടക്കുന്ന സമാപന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖയുടെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.