വിതുര: പൊന്‍മുടി, ബോണക്കാട്, വിതുര മേഖലകളില്‍ മൂന്നു ദിവസങ്ങളിലായി താണ്ഡവമാടിയ പാണ്ടിക്കാറ്റ് ലക്ഷങ്ങളുടെ നാശനഷ്ടം വിതച്ചു. വെള്ളിയാഴ്ച രാവിലെയാണു ശക്തമായ കാറ്റ്വീഴ്ചയുണ്ടായത്. റബര്‍മരത്തിലെ പാല്‍ചിരട്ടകള്‍വരെ കാറ്റത്തു പറന്നു. ടാപ്പിങ്ങുകാര്‍ക്കു ജോലി പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. ഒരാഴ്ചയായി പൊന്‍മുടി, കല്ലാര്‍, ബോണക്കാട്, ജഴ്സിഫാം, അടിപറമ്പ്, മരുതാമല പ്രദേശത്ത് കനത്തകാറ്റ് വീശുകയാണ്. ഇന്നലെയും അനവധിതവണ ശക്തമായ കാറ്റുണ്ടായി.
എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിനു റബര്‍മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു. ചെറുകിട റബര്‍ കര്‍ഷകര്‍ക്കാണു കാറ്റ് ഏറെ ദുരിതം വിതച്ചത്. വനമേഖലയില്‍ അനവധി മരങ്ങള്‍ നിലം പൊത്തി. മരങ്ങള്‍ വീണു വൈദ്യുതിലൈനുകളും തകര്‍ന്നു. വൈദ്യുതി ബോര്‍ഡിനും കനത്ത നഷ്ടമുണ്ട്. പൊന്‍മുടി റോഡില്‍ നാലിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരം കടപുഴകിയും ഒടിഞ്ഞും വീണു ഗതാഗത സ്തംഭനമുണ്ടായി. നാട്ടുകാരും പൊലീസും യാത്രക്കാരും ചേര്‍ന്നു മരം മുറിച്ചുമാറ്റിയാണു ഗതാഗതം പുനസ്ഥാപിച്ചത്.
ബോണക്കാട് വിതുര റൂട്ടില്‍ വഴുക്കന്‍പാറ ക്ഷേത്രത്തിനു സമീപംനിന്ന മരവും നിലംപൊത്തി ഗതാഗത സ്തംഭനമുണ്ടായി. വൈദ്യുതി ലൈനുകള്‍ തകര്‍ന്നതോടെ മിക്ക മേഖലകളിലും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കല്ലാര്‍, മരുതാമല, പേപ്പാറ ആദിവാസി മേഖലകളില്‍ ആറു വീടുകളുടെ മേല്‍ക്കൂര കാറ്റത്തു തകര്‍ന്നുവീണു. കല്ലാറില്‍ വാഴ, പച്ചക്കറി
കൃഷികള്‍ നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ ഇവിടെ തമിഴ്നാടിന്റെ അതിര്‍ത്തി പ്രദേശമായ ബോണക്കാട് പാണ്ടിപ്പത്തു കടന്നെത്തുന്ന പാണ്ടിക്കാറ്റ് വീശിയടിക്കാറുണ്ട്.
തമിഴ്നാട്ടില്‍ കനത്തകാറ്റു വീശുമ്പോഴാണ് ഇവിടെയും കാറ്റ് താണ്ഡവമാടുന്നത്. ആദിവാസികള്‍ പാണ്ടിക്കാറ്റെന്നാണു പറയുന്നത്. ഇക്കുറി കാറ്റിന്‍െറ ശക്തി വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. പേപ്പാറ ഫോറസ്റ്റ് റേഞ്ചിന്‍െറ പരിധിയിലുള്ള പൊടിയം മേഖലയിലും കാറ്റ് കനത്തനാശം വിതച്ചതായി റിപ്പോര്‍ട്ടുണ്ട്. വീട് തകര്‍ന്നവരും കൃഷിനാശം സംഭവിച്ചവരും കൃഷി ഒാഫിസിലും വില്ലേജ് ഒാഫിസിലും പഞ്ചായത്തിലും പരാതി നല്‍കി.