പാലോട്: പേരയം പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തിന്റെ ഇടവക തിരുനാള്‍ ആരംഭിച്ചു. വികാരി ഫാ. ജോയി സാബു കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. ദിവ്യബലി, ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി എന്നിവയും നടന്നു. ഇന്ന് 5.30ന് നടക്കുന്ന ദിവ്യബലിക്കു ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കാര്‍മികത്വം വഹിക്കും, 12നു സമാപിക്കും.