വിതുര: ജൈവ വൈവിദ്ധ്യ മേഖലയായ അഗസ്ത്യഗിരിനിരകളിലും പശ്ചിമഘട്ട സാനുക്കളിലും പ്ളാസ്റ്റിക് മാലിന്യം നിറയുന്നു. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും.
പ്ളാസ്റ്റിക് വരുന്നവഴി....
അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകര്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന ആഹാരപ്പൊതികളിലെ പ്ളാസ്റ്റിക് പേപ്പറുകളാണ്
വനയാത്രികര്‍ക്ക് ബോണക്കാട് വയര്‍ലസ് സ്റ്റേഷനിലെ കാന്റീനില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം പൊതിയുന്നതും പ്ളാസ്റ്റിക്കില്‍ തന്നെ. ഓരോ പൊതിയിലും ഓരോ പ്ളാസ്റ്റിക് പേപ്പറുകളാണ് ഉള്ളത്. പലഹാരങ്ങളും ഇതുപോലെ പൊതിഞ്ഞാണ് നല്‍കുന്നത്. ദിവസേന നൂറിലധികം പേരാണ് പ്ളാസ്റ്റിക് പൊതികളുമായി അഗസ്ത്യദര്‍ശനത്തിനായി വനത്തിനുള്ളിലെത്തുന്നത്.
ചോരുന്ന കാനനശുദ്ധി
അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ കലവറയാണ് ഇങ്ങനെ മാലിന്യപൂരിതമാകുന്നത്. വനംവകുപ്പും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയും ചേര്‍ന്നു നടത്തിവരുന്ന ഇക്കോ ടൂറിസമാണ് അധികൃതരുടെ അനാസ്ഥമൂലം മാലിന്യമയമാകുന്നത്.
മൃഗങ്ങള്‍ക്കും ഭീഷണി
പ്ളാസ്റ്റിക് വന്യമൃഗങ്ങള്‍ ഭക്ഷിക്കുകയാണ് പതിവ്. കാട്ടുപോത്തും മ്ളാവുമടക്കം നിരവധി മൃഗങ്ങള്‍ ആമാശയ രോഗങ്ങള്‍ പിടിപെട്ട് ചാവുന്നത് പതിവായിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് ബോണക്കാട് മേഖലയില്‍ ഒരു കാട്ടുപോത്തിനെ പ്ളാസ്റ്റിക് ഉള്ളില്‍ചെന്ന് ചത്തനിലയില്‍ കണ്ടെത്തിയത്.