വിതുര. ജുമാമസ്ജിദുകളുടെയും, മുസ്ലിംജമാഅത്ത്കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്നു പ്രവാചകനായ മുഹമ്മദ്നബിയുടെ ജന്‍മദിനാഘോഷം നടത്തും. പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനയും കുട്ടികള്‍ക്കായി വിവിധമല്‍സരങ്ങളും ഉണ്ടാകും. ഇന്നു രാവിലെ വീഥികളെ ഹരിതവര്‍ണത്തിലാടാറിച്ച് തക്ബീര്‍ധ്വനികള്‍ മുഴക്കി നബിദിനറാലി നടത്തും. അലങ്കരിച്ച വാഹനങ്ങളും റാലിയില്‍ അണിനിരക്കും.
വിതുരയില്‍ നബിദിനറാലിയില്‍ പങ്കെടുന്നവര്‍ക്ക് കലുങ്ക് ജംക്ഷനില്‍ മുസ്ലിംലീഗ് വിതുര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കും. വിതുര, ചായം, ചെറ്റച്ചല്‍, തൊളിക്കോട്, പറണ്ടോട്, തേവന്‍പാറ, തോട്ടുമുക്ക്, മന്നൂര്‍ക്കോണം ജമാഅത്തുകള്‍ നബിദിനറാലി സംഘടിപ്പിക്കും.