വിതുര: പൊന്‍മുടി,ബോണക്കാട്,ചാത്തന്‍കോട്,പേപ്പാറ,ഒറ്റക്കുടി,കല്ലാര്‍ കല്ലന്‍കുടി,ചെറ്റച്ചല്‍ മേഖലകളില്‍ താമസിക്കുന്ന ആദിവാസി കര്‍ഷകരുടെയും മറ്റും കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി വിതുര കേന്ദ്രമാക്കി മലഞ്ചരക്കു വിപണനകേന്ദ്രം ആരംഭിക്കണമെന്നു മുസ്ലിം യൂത്ത്ലീഗ് വിതുര പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചന്തകള്‍ പോലും ഇല്ലാതായതോടെ കൃഷി ഗണ്യമായി കുറഞ്ഞുവെന്നു ഭാരവാഹികള്‍ പറഞ്ഞു. മുസ്ലിം ലീഗ്, വിതുര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എ.റഷീദിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ലീഗ് ജില്ലാ സെക്രട്ടറി പൂവച്ചല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: വിതുര ഷംനാദ്(പ്രസി), ചായംഷെഫീക്ക്(ജനസെക്ര), താവക്കല്‍ ഫരീം(മണ്ഡലംകൌണ്‍സിലര്‍). ആനപ്പെട്ടി ക്ഷേത്ര കമ്മിറ്റി പ്രതിഷേധിച്ചു