വിതുര: മല്ലന്‍കാണിയുടെ ശ്രദ്ധ നാട്ടുവര്ത്തമാനങ്ങളിലല്ല. വന്യജീവികളുടെ സംസാരഭാഷ പഠിക്കുന്നതിലാണ് ഇദ്ദേഹത്തിന് താത്പര്യം. ഇതിനകം പഠനത്തില്‍ ഒരുപാട് മുന്നോട്ടുപോയ മല്ലന് പക്ഷികളുടെ ശബ്ദത്തില്‍ തന്നെ അവയെ 'വിളിച്ച്' വരുത്താറുമുണ്ട്.
കാട്ടിലെ അപകടമുന്നറിയിപ്പുകാരിയായ കാക്കത്തമ്പുരാട്ടി മുതല്‍ കാട്ടാന വരെയുള്ള ജീവികളുടെ വിവിധതരം ശബ്ദങ്ങള്‍ വിതുര കല്ലാര്‍ മേലേ-മൊട്ടമൂട് ആനന്ദവിലാസത്തില്‍ കെ. മല്ലന്‍കാണിക്ക് ഏറെക്കുറെ ഹൃദിസ്ഥമാണ്. ഈ മേഖലയിലെ അറിയപ്പെടുന്ന വിഷവൈദ്യനായ ഈ എഴുപതുകാരന് ഉള്‍ക്കാട്ടിലെ പച്ചിലമരുന്ന് ശേഖരണത്തിനിടെയാണ് വന്യജീവികളുടെ ശബ്ദം കേട്ടുപഠിക്കുന്നത്. വിഷംതീണ്ടലിന് പുറമേ മറ്റ് രോഗങ്ങള്‍ക്കും വംശീയചികിത്സ നടത്തുന്ന മല്ലന് ഇടയ്ക്കിടെ മരുന്നുതേടി വനയാത്ര നടത്താറുണ്ട്. മരംകൊത്തിയുടെയും നെടുവിളിയന്‍ എന്ന പക്ഷിയുടെയും അശുഭസൂചകങ്ങളായ ശബ്ദങ്ങള്‍ തിരിച്ചറിയാനാവുമെന്ന് മല്ലന് പറയുന്നു. വനത്തില്‍ വഴിതെറ്റിയപ്പോള്‍ മലങ്കുരുവിയുടെ ശബ്ദംകേട്ട് ലക്ഷ്യസ്ഥാനത്ത് എത്തിയ സംഭവവും മല്ലന്‍കാണിയുടെ ജീവിതത്തിലുണ്ട്.
പല വന്യജീവികളുടെയും ശബ്ദും ഏതാണ്ടതുപോലെ അനുകരിക്കാന്‍ മല്ലന്‍കാണിക്ക് കഴിയും. കേട്ടുമനസ്സിലാക്കിയ സംസാരവിശേഷങ്ങള് അദ്ദേഹം കുറിച്ചുവെച്ചിട്ടുമുണ്ട്. ഭാര്യ: സരസ്വതി ഏഴ് വര്‍ഷംമുമ്പ് മരിച്ചു. ശിവാനന്ദന്, മദനവല്ലി, മധുപാല്‍ എന്നിവര്‍ മക്കളാണ്.

