പാലോട്: 35 വര്‍ഷത്തിലേറെയായി കാടുമൂടി, ചെളിനിറഞ്ഞു കിടക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ കാട്ടിലക്കുഴി ചിറ ശാപമോക്ഷം നേടുന്നു. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ നവീകരണത്തിനു തുടക്കം കുറിച്ചു. 35 മീറ്റര്‍ വീതിയും 27 മീറ്റര്‍ നീളവുമുള്ള ചിറയുടെ ഒന്നാംഘട്ട നവീകരണത്തിനായി 1,70, 000 രൂപയാണു വക കൊള്ളിച്ചിരിക്കുന്നത്.
899 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തില്‍ 35 തൊഴിലുറപ്പു തൊഴിലാളികളാണു ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. നവീകരണത്തിനു ശേഷം മല്‍സ്യക്കൃഷി ആരംഭിക്കാനുള്ള നീക്കത്തിലാണു പഞ്ചായത്ത്. നവീകരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി. വല്‍സല നിര്‍വഹിച്ചു. വാര്‍ഡ് അംഗം നസീമാ ഇല്യാസ്, കൊച്ചുവിള അന്‍സാരി, തൊഴിലുറപ്പ് ഓവര്‍സിയര്‍ സജീബ്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.