പാലോട്. ശുചീകരണ പ്രവര്‍ത്തനത്തിനു മാതൃകയായി പാണ്ടിയാന്പാറ ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലോട് - പാണ്ടിയാന്പാറ റോഡും വനമേഖലയും ശുചീകരണം നടത്തി. റോഡ്വശത്തും വനത്തിലും കുമിഞ്ഞുകൂടിയ മാലിന്യം നീക്കി കത്തിച്ചു. മാലിന്യം തള്ളുന്നതിനെതിരെ ബോര്‍ഡുകളും സ്ഥാപിച്ചു. തുടര്‍ന്നും പരിസ്ഥിതി മലനീകരണത്തിനെതിരെ അസോസിയേഷന് ജാഗ്രത പുലര്‍ത്തുമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പാലോട് ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷനു സമീപം കുമിഞ്ഞുകൂടിയ മാലിന്യം പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടും പരിസ്ഥിതിക്കു ദോഷവും സൃഷ്ടിച്ചിരുന്നു. അസോസിയേഷന്റെ പ്രവര്‍ത്തനം പൊതുജനത്തിന് ആനുഗ്രഹമായപ്പോള് മികച്ച പരിസ്ഥിതിസ്നേഹ പ്രവര്‍ത്തനം കൂടിയായി. ഭാരവാഹിkകളായ ബി. അയ്യപ്പന്‍നായര്‍, ഡി. കുട്ടപ്പന്നായര്, എം.നാഷിദ്, ആര്.ഡി. ജയചന്ദ്രന്, ആര്.എസ്. അരുണ്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളടക്കം അനവധി പേര് പങ്കെടുത്തു.


