പാലോട്. ഗവേഷണ സ്ഥാപനമായ പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പണിയുന്ന ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ മൂന്നുമണിക്കു കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനന് നിര്‍വഹിക്കും. കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ എ. സമ്പത്ത് എംപി മുഖ്യാതിഥിയും മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. മനോജ്കുമാര്‍ മുഖ്യപ്രഭാഷകനും ആയിരിക്കും.
ത്രിതല പഞ്ചായത്ത് ഭാരവാഹികളും മൃഗസംരക്ഷണ രംഗത്തെ പ്രമുഖരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിക്കും. ഇതിനോടനുബന്ധിച്ചു രാവിലെ 10നു മൃഗസംരക്ഷണ സെമിനാറും നടക്കും. സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി 17 ലക്ഷം രൂപ ചെലവില്‍ ആധുനിക സൌകര്യങ്ങളോടെ നിര്‍മിക്കുന്ന ഹോസ്റ്റല്‍ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കു പ്രയോജനം ചെയ്യും.