വിതുര: ചെറ്റച്ചല്‍-ചായം റോഡിലെ പുറംപോക്ക് ഭൂമി കയ്യേറ്റം ഒഴിപ്പിച്ചശേഷം റോഡിന്‍െറ വീതി കൂട്ടണമെന്നും, നിലവിലുള്ള തോടും ഒാടയും നിലനിര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തു വ്യാപകമായി പുറമ്പോക്കു കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങളും കൃഷികളും നടത്തിയിരിക്കുന്നതുമൂലം റോഡിന്‍െറ വീതി കുറഞ്ഞിരിക്കുന്നു. ഇതു ഗതാഗത ക്രമീകരണങ്ങളെ ബാധിക്കുന്നു.
കയ്യേറ്റക്കാര്‍ തോടു നികത്തിയിട്ടും നടപടികളെടുക്കുന്നില്ല. മഴക്കാലമാകുന്നതോടെ ഇവിടെ വെള്ളക്കെട്ടും പതിവാണ്. പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.