WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, February 2, 2012

ജനകീയ സമരസമിതി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു




പാലോട്:ഇക്കോടൂറിസം മേഖലയായ മങ്കയത്ത് മാലിന്യം നിക്ഷേപിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമം തടയുമെന്നു ചൂണ്ടിക്കാട്ടി ജനകീയ സമരസമിതി പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. രാവിലെ ഇടവം ജങ്ഷനില്‍ നിന്നും ആരംഭിച്ച സമര റാലിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ അണിനിരന്നു.

ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് മങ്കയം.നാല് നീരുറവകളുടെ ഉത്ഭവസ്ഥാനമായ മങ്കയത്ത് നഗരമാലിന്യം നിക്ഷേപിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ പൊതുജനം സംഘടിച്ചിരുന്നു. മാലിന്യം നിക്ഷേപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് സമരസമിതിയും സ്ഥലം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായരും ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു.

എന്നിട്ടും റവന്യൂ-വനം വകുപ്പ് അധികൃതര്‍ തീരുമാനവുമായി മുന്നോട്ടുപോകുന്നു എന്നുചൂണ്ടിക്കാട്ടിയാണ് സമരസമിതി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. ഉപരോധ സമരം വി.കെ. മധു ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ഡി.പുഷ്‌കരാനന്ദന്‍, പി.എസ്.ദിവാകരന്‍നായര്‍, സരസ്വതി അമ്മ തുടങ്ങി നിരവധിപേര്‍ ധര്‍ണയില്‍ സംസാരിച്ചു.

എന്നാല്‍ ഇടിഞ്ഞാറില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള യാതൊരുവിധ തീരുമാനങ്ങളും സ്വീകരിച്ചിട്ടില്ലെന്നും ജനം കിംവദന്തികളില്‍ വീഴരുതെന്നും വനം, റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.