പാലോട്. ആരോഗ്യ മന്ത്രി എത്രയും വേഗമെത്തിയാല്‍ പാലോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ രോഗികള്‍ക്ക് ആശ്വാസമായേനെ. കാരണം, സൌകര്യമുള്ള കെട്ടിടം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിനായി മന്ത്രിയെ കാത്തിരിക്കുന്നതു മൂലം നിലവില്‍ ചികില്‍സ നടക്കുന്നതു പിന്നാമ്പുറത്താണ്. പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് ആയുര്‍വേദ ആശുപത്രിയാണു പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി മന്ത്രിയുടെ തീയതി കാത്തു കിടക്കുന്നത്.
ഉദ്ഘാടനം വൈകുന്നതു രോഗികള്‍ക്കു ബുദ്ധിമുട്ടായി. ചില ദിവസങ്ങളില്‍ പൊരിവെയിലത്തും രോഗികളുടെ നീണ്ടനിര ദൃശ്യമാണ്. അടുത്തിടെയാണു കെട്ടിടംപണി പൂര്‍ത്തിയായതെന്നും, മന്ത്രിയെ കിട്ടിയില്ലെങ്കിലും താമസിയാതെ തന്നെ കെട്ടിടം രോഗികള്‍ക്കായി തുറന്നു കൊടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല പറഞ്ഞു.

