വിതുര: പൊന്മുടി മെര്‍ക്കിസ്റ്റണ്‍ തോട്ടത്തില്‍ ശനിയാഴ്ച രാത്രി 9.30-ഓടെ തീപിടിത്തമുണ്ടായി. കുളച്ചിക്കര ക്യാമ്പ്‌ഷെഡിനും കറുപ്പസ്വാമി അമ്പലത്തിനും മധ്യേയുള്ള തേയിലക്കാടാണ് കത്തിയത്. അരമണിക്കൂര്‍കൊണ്ട് മൂന്ന് ഏക്കറോളം സ്ഥലത്ത് തീപടര്‍ന്നു. പൊന്മുടി വാര്‍ഡംഗം സുകുമാരി മനോഹരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊന്മുടി പോലീസ് സ്ഥലത്തെത്തി. ഒരു അഗ്‌നിശമനസേനാവാഹനം പൊന്മുടിയിലേക്ക് അയച്ചതായി നെടുമങ്ങാട് ഫയര്‍ സ്റ്റേഷനധികൃതര്‍ അറിയിച്ചു. തോട്ടത്തിന്റെ ഈ ഭാഗം ഐ.എസ്.ആര്‍.ഒ.യ്ക്ക് വിറ്റത് വിവാദമായതിനെ തുടര്‍ന്ന് ഏറെനാളായി കാട് വൃത്തിയാക്കിയിരുന്നില്ല. ശനിയാഴ്ച ഏറെ സഞ്ചാരികള്‍ പൊന്മുടി സന്ദര്‍ശിക്കാനെത്തിയിരുന്നു.