അഗസ്ത്യാര്‍കൂടത്തില്‍ ശിവരാത്രി ഉത്സവം
വിതുര: അഗസ്ത്യാര്‍കൂടത്തിലെ ഗോത്രാചാര ശിവരാത്രി ഉത്സവം 19, 20 തീയതികളില്‍ നടക്കുമെന്ന് ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി അറിയിച്ചു.
മാന്തുരുത്തി മാടന്‍തമ്പുരാന്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം
പാലോട്: മാന്തുരുത്തി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19, 20 തീയതികളില്‍ നടക്കും. 19ന് രാവിലെ 5ന് ഗണപതിഹോമം, 8ന് ഉഷപൂജ, രാത്രി 8ന് ചാറ്റുപാട്ട്. 20ന് രാവിലെ 6ന് ഗണപതിഹോമം, 9ന് ദേശപന്തീരുനാഴി, പ്രസാദവിതരണം, 4ന് ചെണ്ടമേളം, 4.30ന് ഉരുള്‍, 8ന് താലപ്പൊലി, തേരുവിളക്ക്, രാത്രി 10ന് ഏകദശദുദ്രാഭിഷേകം, 11ന് നേര്‍ച്ചവെടിക്കെട്ട്.
പുലിക്കുഴി ശിവ-ഭദ്രകാളി ക്ഷേത്രോത്സവം
വിതുര: മേമല വലിയവേങ്കോട് പുലിക്കുഴി ആയിരവില്ലി ശിവ-ഭദ്രകാളി ക്ഷേത്രത്തിലെ ശിവരാത്രി പൂജയും അഖണ്ഡനാമയജ്ഞവും 20ന് നടക്കുമെന്ന് പ്രസിഡന്റ് സത്യനും സെക്രട്ടറി ആര്‍. രാജ്കുമാറും അറിയിച്ചു. രാവിലെ ആറിന് അഖണ്ഡനാമയജ്ഞം ആരംഭം, 7.30ന് സമൂഹ മൃത്യുഞ്ജയഹോമം, 11ന് സര്‍പ്പപൂജ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകീട്ട് ഏഴിന് ഭഗവതിസേവ, പുലര്‍ച്ചെ ആറിന് അഖണ്ഡനാമജപം സമാപനം.
വിതുര മഹാദേവര്‍ ക്ഷേത്രോത്സവം കൊടിയേറി
വിതുര: വിതുര മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവം ശനിയാഴ്ച വൈകീട്ട് കൊടിയേറി. ക്ഷേത്രമേല്‍ശാന്തി എന്‍. കേശവന്‍പോറ്റി, ചായം ഭദ്രകാളി ക്ഷേത്ര മേല്‍ശാന്തി എസ്.ശംഭുപോറ്റി തുടങ്ങിയവര്‍ കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഉത്സവം 24ന് സമാപിക്കും.
വാളേങ്കി ക്ഷേത്രോത്സവം സമാപിച്ചു
വിതുര: ആനപ്പാറ വാളേങ്കി ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രോത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാലയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പൊങ്കാല നിവേദ്യത്തിന് മുന്നോടിയായി പണ്ടാരഅടുപ്പിനു സമീപം നടന്ന തുള്ളല്‍ ഭക്തിനിര്‍ഭരമായി. ചടങ്ങുകള്‍ക്ക് ക്ഷേത്രപൂജാരി കൊടിമൂട്ടില്‍ കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കി.