പാലോട്: ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി പച്ച ഗവണ്മെന്റ് എല്‍.പി.എസില്‍ പരിസ്ഥിതി ഫോട്ടോകളുടെ പ്രദര്‍ശനം തുടങ്ങി. വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോടിന്റെ അമ്പത് ഫോട്ടോകളുടെ പ്രദര്‍ശനമാണ് സ്കൂള്‍ ഹാളില്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ഇക്ബാല്‍ കോളേജ് ബോട്ടണി വിഭാഗം, സപ്തപുരം കലാഗ്രാമം, പച്ച ഗവണ്മെന്റ് എല്‍.പി.എസ്. എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

