വിതുര. കല്ലാര്‍ സമസ്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖില കേരള വടംവലി മല്‍സരത്തില്‍ പോത്തന്‍കോട് അണ്ടൂര്‍ക്കോണം സിഎംസി ഒന്നാംസ്ഥാനെത്തെത്തി കാളക്കുട്ടിയും 5001 രൂപയും നേടിയെടുത്തു. കൊല്ലായില്‍ സെവന്‍സ്റ്റാര്‍ രണ്ടും, കൊല്ലായില്‍ സ്റ്റാര്‍ബ്രദേഴ്സ് മൂന്നും സ്ഥാനം നേടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപതു ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു.
മല്‍സരം ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്് വി.കെ.മധു ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പഞ്ചായത്തംഗം മീനാങ്കല്‍കുമാര്‍, കല്ലാര്‍വാര്‍ഡംഗം ആര്‍.ലീലാകുമാരി, പൊന്‍മുടി വാര്‍ഡംഗം സുകുമാരി മനോഹരന്‍, സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.വിജയികള്‍ക്കു സംഘം പ്രസിഡന്‍റ് കല്ലാര്‍ അനില്‍കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.