പാലോട്: ഗ്രൂപ്പ്തിരിഞ്ഞുള്ള ബഹളത്തെ തുടര്‍ന്നു പെരിങ്ങമ്മല കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൂടാനാവാതെ പിരിഞ്ഞു. കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനു ഡിസിസി നിര്‍ദേശത്തെ തുടര്‍ന്നു വിളിച്ചുചേര്‍ത്ത യോഗമാണു കൂടാനാവാതെ പിരിഞ്ഞത്. യോഗം ആരംഭിക്കാനായി മണ്ഡലം പ്രസിഡന്റ് എഴുന്നേറ്റയുടനെയാണു ബഹളം തുടങ്ങിയത്. പഞ്ചായത്തില്‍ സിഡിഎസ് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം, ചില മുന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കത്തത് എന്നീ വിഷയങ്ങളുന്നയിച്ച് ഐ ഗ്രൂപ്പിന്റെ ഭാഗത്തുള്ള കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഇബ്രാഹിംകുഞ്ഞ്, പള്ളിവിള സലിം അടക്കമുള്ള നേതാക്കള്‍ എഴുനേറ്റു.
ഇതിനെ തുടര്‍ന്നു ഗ്രൂപ്പിലെ മറ്റുള്ളവരും ഏറ്റുപിടിച്ചു, ബഹളമായി. കമ്മിറ്റി കൂടാനാവാത്തവിധം ബഹളം ഉയര്‍ന്നതിനെ തുടര്‍ന്നു പ്രസിഡന്റ് കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ സിഡിഎസ് തിരഞ്ഞെടുപ്പു പരാജയം കോണ്‍ഗ്രസ് ക്ഷണിച്ചുവരുത്തിയതാണെന്നും ഇതിന്റെ മുന്നൊരുക്കത്തിനായി മണ്ഡലം കമ്മിറ്റി കൂടിയില്ലെന്നും ബഹളക്കാര്‍ ആരോപിച്ചു. എന്നാല്‍ മണ്ഡലം കമ്മിറ്റിയില്‍ ഇല്ലാത്തവരും കടന്നുകൂടി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണു യോഗം പിരിച്ചുവിട്ടതെന്നു പ്രസിഡന്റ് ബി. പവിത്രകുമാര്‍ പറഞ്ഞു.