വിതുര. പൊന്‍മുടിയില്‍ ശനി രാത്രിയില്‍ ഉണ്ടായ അഗ്നിബാധയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. പൊന്‍മുടി പതിനാറാം വളവില്‍ ഉള്‍ക്കാട്ടില്‍ നിന്നാണു തീപടര്‍ന്നത്. ഐഎസ്ആര്‍ഒയ്ക്കു വിറ്റ വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍വരെ തീപടര്‍ന്നു. ഏക്കര്‍ കണക്കിനു പുല്‍മേടും അടിക്കാടും വെണ്ണീറായി. കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി.
വനപാലകരുടെയും പൊലീസിന്റെയും സഹായത്തോടെ അക്ഷീണം പ്രയത്നിച്ചാണു രാത്രി പന്ത്രണ്ടരയോടെ തീ കെടുത്തിയത്. വനത്തില്‍ ആരോ മനപ്പൂര്‍വം തീയിട്ടതാണെന്നാണു നിഗമനം. കാട്ടുപോത്തും മറ്റും അധിവസിക്കുന്ന മേഖലയിലാണു തീ പടര്‍ന്നത്. കഴിഞ്ഞ വര്‍ഷവും വിവാദഭൂമിയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. നേരത്തേ പൊന്‍മുടി അപ്പര്‍സാനിറ്റോറിയത്തിലും തീപിടിത്തമുണ്ടായി. ടൂറിസ്റ്റുകളും പൊലീസും വനപാലകരും ചേര്‍ന്നാണു തീ കെടുത്തിയത്.
പൊന്‍മുടി മേഖലയില്‍ എല്ലാവര്‍ഷവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാട്ടുതീ പടരാരുണ്ട്. കഴിഞ്ഞവര്‍ഷം നാലു തവണ തീപിടിത്തമുണ്ടായി ഹെക്ടര്‍ കണക്കിനു വനഭൂമി കത്തിയമര്‍ന്നു. ഒൌഷധസസ്യങ്ങളും വെണ്ണീറായി. വന്യമൃഗങ്ങള്‍ നിലവിളിച്ചുകൊണ്ട് ഒാടി ജനവാസ മേഖലകളില്‍ എത്തുകയും ചെയ്തു. നാല്‍പതു കിലോമീറ്റര്‍ ദൂരെനിന്നു ഫയര്‍ഫോഴ്സ് ഇവിടെ എത്തുമ്പോഴെക്കും ഹെക്ടര്‍ കണക്കിനു വനഭൂമി തീവിഴുങ്ങിയിരിക്കും.
തീപിടിത്തം തടയാന്‍ യാതൊരു മുന്‍കരുതലും സ്വീകരിക്കാറില്ല.
പൊന്‍മുടി, ബോണക്കാട്, പേപ്പാറ മേഖലയിലെ തീപിടിത്തവും അപകടങ്ങളും കണക്കിലെടുത്തു വിതുര കേന്ദ്രമാക്കി ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥാപിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും യാഥാര്‍ഥ്യമായില്ല. അടിയന്തരമായി ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്നു പൊന്‍മുടി സംരക്ഷണസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.