പെരിങ്ങമ്മല. പഞ്ചായത്തിലെ ദൈവപ്പുര, ഇക്ബാല്‍ കോളജ്, കൊച്ചുകരിക്കകം ഭാഗങ്ങളില്‍ ഗ്യാസ് വിതരണം നടക്കുന്നില്ലെന്നു വ്യാപക പരാതി. നേതാജി ഗ്യാസ് ഏജന്‍സിയുടെ പരിധിയിലുള്ളതാണു പ്രദേശം. രണ്ടു മാസത്തോളമായി ഇവിടെ വിതരണം നടക്കുന്നില്ലെന്നാണു പരാതി. പരാതിപ്പെട്ടിട്ടും യാതൊരു ഫലവുമില്ലെന്നും ഫോണ്‍ വിളിച്ചാല്‍ യാതൊരു മറുപടിയും നല്‍കാതെ തികഞ്ഞ അവഹേളനമാണു കാട്ടുന്നതെന്നും പറയുന്നു. പ്രദേശത്തോടുള്ള ഏജന്‍സിയുടെ അവഗണനയില്‍ പ്രതിഷേധിച്ചു ഗ്യാസ് വണ്ടികള്‍ തടയുമെന്നു ഗ്യാസ് യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് യു. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
WELCOME
Monday, February 20, 2012
ഗ്യാസ് വിതരണം നടക്കുന്നില്ലെന്നു വ്യാപക പരാതി