പെരിങ്ങമ്മല: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ഞാറനീലി വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിക്കായി വിളിച്ചുചേര്‍ത്ത ഗ്രാമസഭ തര്‍ക്കത്തില്‍ അവസാനിച്ചു. എഴുപത് സ്ത്രീകളാണ് ഗ്രാമസഭയില്‍ എത്തിയത്. പ്രസിഡന്റ് പി.വത്സല സംസാരിക്കാന്‍ എഴുന്നേല്ക്കുന്നതിനിടയില് ഇവിടെ എത്തിയ ചില പുരുഷന്മാര് പ്രസിഡന്റിനെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രശ്നമുണ്ടാക്കുകയായിരുന്നത്രേ.
തുടര്‍ന്ന് തൊഴിലുറപ്പ് പണിചെയ്യുന്ന സ്ത്രീകളും കടന്നുകയറിയ പുരുഷന്മാരും തമ്മില്‍ ശക്തമായ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഗ്രാമസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.

