നന്ദിയോട്: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നന്ദിയോട് പഞ്ചായത്തിലെ നാല് പാറക്വാറികള്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈസന്‍സ് കൊടുക്കാന്‍ നീക്കം. ഇളവട്ടം, ആലുംകുഴി, കന്നുകാലിവനം, കുറുപുഴ എന്നീ പാറക്വാറികള്‍ക്ക് ലൈസന്‍സ് നല്കാന് നീക്കം നടക്കുന്നതായി പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. ആറ് ക്വാറികള്‍ക്ക് ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചത് 2 പേരായിരുന്നു. ഇതില്‍ തന്നെ ക്രമക്കേടുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആലുംകുഴിയില്‍ നാലും ഇളവട്ടം, കന്നുകാലി വനം എന്നിവിടങ്ങളില്‍ ഓരോന്നും ക്വാറികള്‍ക്കാണ് ലൈസന്‍സിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നത്. കഴിഞ്ഞ രണ്ടു പഞ്ചായത്ത് കമ്മിറ്റിയും ക്വാറികളില്‍ ആവശ്യമായ സുരക്ഷാ സംവിധാനവും ഫെന്‍സിങ്ങും (ചുറ്റുവേലി) ഇല്ലാ എന്ന കാരണത്താല്‍ ലൈസന്‍സിനുള്ള അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷവും ഭരണകക്ഷിയിലെ ചില അംഗങ്ങളും ക്വാറിക്ക് ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ടത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി.
അവശ്യം വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കാനാവില്ലായെന്നും ആ തിരുമാനത്തില്‍ നിന്നും ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി പിന്നോട്ട് പോകുന്നുവെന്ന തീരുമാനം അടിസ്ഥാന രഹിതമാണെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന് പറയുന്നു.

