വിതുര: ശിവരാത്രി പ്രമാണിച്ച് അഗസ്ത്യമലയില്‍ ആദിവാസികള്‍ ഗോത്രാചാരപൂജ നടത്തി. കാണിക്കാര്‍ സമുദായത്തിന്റെ ചാറ്റ്, മാന്ത്രിക, ആയുര്‍വേദ കുലഗുരുവായ അഗസ്ത്യഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകത്തോടെയാണ് പൂജ സമാപിച്ചത്. ആദിവാസി മഹാസഭയുടെ സഹകരണത്തോടെ നടത്തിയ പൂജയ്ക്ക് വിതുര, കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്നുള്ള മൂട്ടുകാണിമാരും പ്ലാത്തിമാരും നേതൃത്വം നല്കി. 19 ന് കോട്ടൂരില്‍ നിന്ന് തിരിച്ച ആദിവാസി സംഘം അതിരുമല കറുപ്പസ്വാമി സന്നിധിയില്‍ പൂജ നടത്തിയശേഷമാണ് 20ന് അഗസ്ത്യാര്‍കൂടത്ത് എത്തിയത്.


