വിതുര. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ഹിന്ദി ഉല്‍സവ് മിലന്‍ 2012ല്‍ വിതുര ഗവ. യുപിഎസ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ചാംപ്യന്‍ഷിപ് കരസ്ഥമാക്കി. 36 പോയിന്റ് ലഭിച്ചു. 18 പോയിന്റ് വീതം നേടി പാലോട് ജവാഹര്‍ കോളനി ഗവ. യുപിഎസും ആനച്ചല്‍ ഗവ. യുപിഎസും രണ്ടാം സ്ഥാനം പങ്കിട്ടു.
മൂന്നാം സ്ഥാനം മുതുവിള ഗവ. യുപിഎസ് 16 പോയിന്റ്. വിതുര യുപിഎസിലെ എസ്. ശ്രീക്കുട്ടി കൂടുതല്‍ പോയിന്റ് നേടി വ്യക്തിഗത ചാംപ്യനായി. പെരിങ്ങമ്മല പഞ്ചായത്തും പാലോട് ബിആര്‍സിയും ചേര്‍ന്നാണു ഹിന്ദി ഉല്‍സവ് മിലന്‍ സംഘടിപ്പിച്ചത്.