വിതുര: വിതുര മഹാദേവര്‍- ദേവീ ക്ഷേത്രത്തിലെ ഉത്സവം 18ന് തുടങ്ങി 24ന് സമാപിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് എസ്.ബാബു, സെക്രട്ടറി പി.ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനമുണ്ടാകും. 18ന് വൈകീട്ട് 5.45നും 6.45നും മധ്യേ കൊടിയേറ്റ്, രാത്രി 9ന് നാട്യവിസ്മയം, 10ന് കോമഡി ഫെസ്റ്റിവല്‍. 19ന് രാത്രി 9.30ന് നാടകം. ശിവരാത്രി ദിനമായ 20ന് രാവിലെ ആറു മുതല്‍ അഖണ്ഡനാമജപം, രാത്രി 8.30ന് ഭക്തിഗാനസുധ, 10ന് നൃത്തസന്ധ്യ, ഒന്നിന് കളിയാട്ടക്കാവ്. 21ന് രാവിലെ ഒമ്പതുമുതല്‍ തിരുമുടി പുറത്തെഴുന്നള്ളത്ത്. 22ന് രാത്രി 10ന് ബാലെ. 23ന് രാവിലെ ഒമ്പതിന് സമൂഹപൊങ്കാല, വൈകീട്ട് ഏഴിന് ഉരുള്‍, താലപ്പൊലി, രാത്രി 10ന് ഗാനമേള. മഹാദേവര്‍ പ്രതിഷ്ഠാദിനമായ 24ന് രാവിലെ എട്ടുമുതല്‍ നിലത്തില്‍പ്പോര് , വൈകീട്ട് അഞ്ചുമുതല്‍ ആറാട്ട് ഘോഷയാത്ര, ഏഴിന് ആധ്യാത്മിക പ്രഭാഷണം, 12ന് പൂത്തിരിമേളം.