പാലോട്. മേള തിരക്കിലമര്‍ന്നു. കൈകുഞ്ഞുങ്ങളടക്കം ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. മനസ്സുകളില്‍ ആസ്വാദനത്തിന്റെ വേലിയേറ്റം തീര്‍ക്കുന്ന കാര്‍ണിവലും ഫോട്ടോ പ്രദര്‍ശനങ്ങളും ഉപഭോഗ വസ്തുക്കളും, കൃഷി വിളകളും കലാപരിപാടികളുമൊക്കെയായി മേള സജീവമാണ്.
മേളയില്‍ ഇന്നലെ കൃഷി സ്മരണകളുണര്‍ത്തി നടന്ന ഒാലമെടയല്‍ വൈവിധ്യമായി. സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്ത മല്‍സരത്തില്‍ തങ്കമണി ഒന്നാം സ്ഥാനവും വിജയന്‍ രണ്ടാം സ്ഥാനവും, പ്രഭാകരന്‍നായര്‍ മൂന്നാം സ്ഥാനവും നേടി. പ്രീമിയര്‍ അക്കാദമി സംഘടിപ്പിച്ച ശുചിത്വാരോഗ്യ സെമിനാറും എക്സൈസ് ബോധവല്‍ക്കരണവും നൃത്തസംഗമവും ഇന്നലെ നടന്നു.