പാലോട്. വിദ്യാലയമുറ്റത്തെ കൃഷിയില്‍ വിളവ് കൌതുകം തീര്‍ത്തപ്പോള്‍ അതു ജൈവവളത്തിന്റെ മഹിമ കൂടിയായി. നന്ദിയോട് പച്ച ഗവ. എല്‍പിഎസിന്റെ മുറ്റത്തു കൃഷിചെയ്ത മരച്ചീനിയാണു വിളവില്‍ കൌതുകം സൃഷ്ടിച്ചത്. എച്ച്. 165 വര്‍ഗത്തില്‍പ്പെട്ട മരച്ചീനിക്കു 70 കിലോയിലേറെ തൂക്കമുണ്ട്. അധ്യാപകരും കുട്ടികളും ചേര്‍ന്ന് കൃഷി ചെയ്ത മരച്ചീനി 11മാസം കൊണ്ടാണു വലിയ വിളവു നല്‍കിയത്. ഒരു തരി രാസവളംപോലും ഉപയോഗിക്കാതെ മണ്ണിര കമ്പോസ്റ്റാണ് ഉപയോഗിച്ചത്.
അധ്യാപകരായ ഹരിയും മോഹനനുമാണു കൃഷി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. എലിയും മറ്റും മരച്ചീനി തിന്നുന്നതു തടയാന്‍ അധ്യാപകര്‍ രാത്രിയിലും കാവല്‍കിടന്നാണു സംരക്ഷിച്ചത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സ്കൂള്‍ പരിസ്ഥിതി, കൃഷി സൌഹൃദ സ്കൂളാണ്. ഈ വിദ്യാലയ മുറ്റത്തു കോളിഫ്ളവര്‍ അടക്കമുള്ള മിക്ക കൃഷിയുമുണ്ട്. വിളവെടുത്ത മരച്ചീനി പാലോട് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മേള കഴിഞ്ഞാല്‍ കുട്ടികള്‍ക്കു മരച്ചീനി വേവിച്ചു നല്‍കും.