പാലോട്: മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള പാലോട്ടെ വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടത്തിന് അഡ്വ. എ.സമ്പത്ത് എം.പി. തറക്കല്ലിട്ടു. പക്ഷിമൃഗാദികള്‍ക്കായുള്ള പ്രതിരോധ വാക്‌സിനുകളുടെ നിര്‍മാണവും വിതരണവും നടത്തുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് വി.ബി.ഐ. ഈ സ്ഥാപനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തുന്ന പരിശീലകര്‍ക്ക് താമസിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ 117 ലക്ഷം ചെലവിട്ടാണ് ഹോസ്റ്റല്‍ പണിയുന്നത്.
കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മൃഗസംരക്ഷണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫീതോമസ്, വാര്‍ഡ് അംഗം എസ്.സന്തോഷ്, ഡോ. ജെ.മോഹന്‍, ടി.കെ.വേണുഗോപാല്‍, ജി.എസ്.ഷാബി, ചേപ്പിലോട് വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.വിജയകുമാര്‍ സ്വാഗതവും ഡോ. കെ.കെ.ജയരാജ് നന്ദിയും പറഞ്ഞു.


