വിതുര. ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി ക്ഷേത്രട്രഷററും വിതുര വലിയവേങ്കാട് വിവി ദായിനി യുപി സ്കൂള്‍ ഹെഡ്മാസ്റ്ററുമായ ചായം കൈതക്കുഴി അക്ഷരയില്‍ കെ.ജെ. ജയചന്ദ്രന്‍നായരെ ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഉല്‍സവത്തിന്റെ സമാപന ദിനമായ അഞ്ചിനു രാത്രിയിലാണു ജയചന്ദ്രനെ നാലംഗ സംഘം മര്‍ദിച്ചത്. ദീപാലങ്കാര മല്‍സരത്തില്‍ ഒന്നാം സമ്മാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിച്ചതെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. നാലുപേരേ പ്രതിയാക്കി വിതുര പൊലീസ് സ്റ്റേഷനില്‍ പരാതി ക്ഷേത്രകമ്മിറ്റിയും ട്രഷററുംനല്‍കിയിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ ക്ഷേത്രകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് കെ. സോമശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു.