പാലോട്: പാലോട് മേഖല മാലിന്യക്കൂമ്പാരമായി മാറുന്നതായി പരാതി. കμവടസ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ റോഡരികിലും വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലുമാണ് നിക്ഷേപിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് മാലിന്യം ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കുന്നുമുണ്ട്. ജംഗ്ഷനിലും റോഡരികി
ലും നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ പാലോട് മേഖലയെ ദുരിതത്തിലാക്കുന്നതായി വ്യാപാരികള്‍ പരാതിപ്പെടുന്നു. മാലിന്യങ്ങളുടെ ദുര്‍ഗന്ധവും ഇവയുണ്ടാക്കുന്ന മാര്‍ഗതടസവും മൂലം ജനജീവിതം താറുമാറായെന്ന് പാലോട് നിവാസികളും പറയുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.