വിതുര. വീട്ടിലുള്ളവര്‍ വിവാഹം ക്ഷണിക്കാന്‍ പോയ തക്കംനോക്കി വീട് കുത്തിത്തുറന്നു വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന അഞ്ചു പവന് സ്വര്‍ണവും 25000 രൂപയും മോഷ്ടിച്ചു. വിതുര മാങ്കാല റോഡരികത്തു വീട്ടില്‍ സുധീറിന്റെ വീട്ടിലാണു മോഷണം നടന്നത്. സുധീറിന്റെ മകള്‍ സുബീനയുടെ വിവാഹ ആവശ്യത്തിനു കരുതിയിരുന്ന സ്വര്‍ണവും പണവുമാണു മോഷ്ടിച്ചത്. സുധീറും, ഭാര്യ റഫീക്കയും, മകള്‍ സുബീനയും വിവാഹം ക്ഷണിക്കുന്നതിനായി കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ പോയിരുന്നു. ഇൌ അവസരത്തിലാണു മോഷണം നടന്നത്. ഇന്നലെ മടങ്ങിവന്നപ്പോഴാണു സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വിതുര പൊലീസില്‍ പരാതി നല്കി.