ഇളവട്ടം: ഇളവട്ടം ബി.ആര്‍.എം ഹൈസ്‌കൂളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള സൈക്കിള്‍ വിതരണം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ബാജിലാല്‍ നിര്‍വഹിച്ചു. വാര്‍ഡംഗം കെ.സി. ബാബു, മാനേജര്‍ ജെ. ക്രിസ്റ്റഫര്‍, ഹെഡ്മിസ്ട്രസ് ലൈലകുമാരി, ഹാഷിം, ശിവപ്രകാശ് എന്നിവര്‍ സംസാരിച്ചു.