വിതുര. പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീര്‍ഥാടനം 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ നടക്കുമെന്നു ചുള്ളിമാനൂര്‍ഫൊറോന വികാരിഫാ. കെ.ജെ. വിന്‍സന്റ്, വിതുര ബോണക്കാട് ഇടവക വികാരി ഫാ.ബനഡിക്ട് ദൌരേവ് എന്നിവര്‍ അറിയിച്ചു. ബോണക്കാട്ടുനിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെ സമുദ്രനിരപ്പില്‍നിന്നു 2960 അടി ഉയരത്തില്‍ കറിച്ചട്ടിമൊട്ട എന്ന സ്ഥലത്താണു കുരിശുമല സ്ഥിതിചെയ്യുന്നത്. 1959ല്‍ ഫാ. സ്റ്റെല്ലാസ് ഫോര്‍ഗോമസാണ് ഇവിടെ കുരിശു സ്ഥാപിച്ചത്.
28നു 11.45നു ഫാ. കെ.ജെ. വിന്‍സന്റിന്‍െറ നേതൃത്വത്തില്‍ ദിവ്യബലി. 12.30നു സ്നേഹ വിരുന്ന്. ഉച്ചയ്ക്കു രണ്ടിനു പതാക ഉയര്‍ത്തല്‍, 2.30നു ബോണക്കാട് പള്ളിയില്‍ നിന്നു തീര്‍ഥാടന ജപമാല പദയാത്ര. ഫൊറോന സെക്രട്ടറി മാത്യു കറുപ്പശേരി ഉദ്ഘാടനം ചെയ്യും. മൂന്നിനു കുരിശിന്റെ വഴി. വൈകിട്ടു നാലിനു കുരിശുമലയുടെ നെറുകയില്‍ നെയ്യാറ്റിന്‍കര ലത്തീന്‍രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസിന്‍െറ കാര്‍മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്നു ബോണക്കാട് പള്ളിയില്‍ നടക്കുന്ന ദിവ്യബലിക്കു ഫാ. മാത്യു കറുപ്പശേരി, ഫാ. ജോര്‍ജ് എ. പുത്തൂര്‍, നെറുകയില്‍ ഫാ. ജോണ്‍ ബോസ്കോ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. സെബാസ്റ്റ്യന്‍ പള്ളിക്കല്‍, ഫാ. ജോസഫ് ഷാജി, ഫാ. ജോയി സാബു, ഫാ. ആന്‍റണി സോണി പനക്കല്‍, ഫാ. ജോയി എന്നിവര്‍ വചന സന്ദേശം നല്‍കും. 29നു രാവിലെ ഒന്‍പതിനു ജപമാല, കുരിശിന്‍െറ വഴി, പത്തിനു
ദിവ്യബലി, 11നു കുരിശിന്‍െറ വഴി, ഉച്ചയ്ക്കു 12.30നു ദിവ്യ കാരുണ്യ ആരാധന, നെയ്യാറ്റിന്‍കര രൂപത കെഎല്‍സിഎ ഡയറക്ടര്‍ ഫാ. ഡെന്നീസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ദിവ്യബലിക്കു ഫാ. ബനഡിക്ട്, ഫാ. വര്‍ഗീസ് പുതുപറമ്പില്‍, ഫാ. ക്ളീറ്റസ് ഗോമസ് പുതുക്കുറിച്ചി, ഫാ. ജൂലിയസ്, ഫാ. ജോര്‍ജ് എ. പുത്തൂര്‍, ഫാ. ജോണ്‍ ബോസ്കോ എന്നിവര്‍ നേതൃത്വം നല്‍കും.
ഫാ. സജി പത്രപാങ്കല്‍, ഫാ. ജോയി, ഫാ. സാജന്‍ആന്‍റണി, ഫാ. ക്ളീറ്റസ്, ഫാ. ഷൈജുദാസ് എന്നിവര്‍ വചനസന്ദേശം നല്‍കും. 30നു രാവിലെ ഒന്‍പതിനു കുരിശിന്‍െറ വഴി, പത്തിനു ദിവ്യബലി, 10.30നു പീഡാനുഭവ പദയാത്ര. ഫാ. കെ.ജെ. വിന്‍സന്‍റ് ഉദ്ഘാടനം ചെയ്യും. ദിവ്യബലിക്കു ഫാ. ഷാജി ജോസഫ്, ഫാ. ഡി. ആന്‍റണി, ഫാ. ജോസഫ് പാറാങ്കുഴി, ഫാ. സെബാസ്റ്റ്യന്‍, ഡോ. വിന്‍സന്‍റ് കെ. പീറ്റര്‍, ഫാ. ജോര്‍ജ് എ. പുത്തൂര്‍, ഫാ. ജോണ്‍ ബോസ്കോ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. ജോയി, ഫാ. ഷാജ്കുമാര്‍, ഫാ. ജസ്റ്റിന്‍, ഫാ. എസ്.എം. അനില്‍കുമാര്‍, ഫാ. ജോയ്സണ്‍, ഫാ. സ്റ്റാന്‍ലി രാജ്, ഫാ. ആന്‍റണി സോണി പനക്കല്‍ എന്നിവര്‍ വചനസന്ദേശം നല്‍കും. 31നു രാവിലെ ഒന്‍പതിനു ജപമാല, പത്തിനു കുരിശിന്‍െറ വഴി, യുവജനസംഗമം, 11നു പൊന്തഫിക്കല്‍ ദിവ്യബലി, നെയ്യാറ്റിന്‍കര രൂപതാ അധ്യക്ഷന്‍ ഡോ. വിന്‍സന്‍റ് സാമുവല്‍ നേതൃത്വം നല്‍കും. 1.30നു പീഡാസഹന യാത്ര, ഉച്ചയ്ക്കു രണ്ടിനു ദിവ്യകാരുണ്യാരാധന, ദിവ്യബലിക്കു ഫാ. ജോണ്‍ ബോസ്കോ, ഫാ. എസ്.എസ്. പോള്‍, ഫാ. സിജോ, ഫാ. ജോണ്‍ ആട്ടുള്ളില്‍, ഫാ. ബനഡിക്ട്, ഫാ. ജോണ്‍ ബോസ്കോ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
ഒാശാന ഞായറായ ഏപ്രില്‍ ഒന്നിനു രാവിലെ 10.30നു തിരുക്കര്‍മങ്ങള്‍, ഉച്ചയ്ക്കു 2.30നു പരിഹാര കുരിശിന്‍െറ വഴി, തുടര്‍ന്നു കുരിശുമലയുടെ നെറുകയില്‍ പീഡാനുഭവ വചനശുശ്രൂഷയും കുരിശിന്‍െറ ആശീര്‍വാദവും ഫാ. റൂഫസ് പയസ്ലീന്‍ നേതൃത്വം നല്‍കും. ദുഃഖവെള്ളിയായ ഏപ്രില്‍ ആറിനും കുരിശുമല തീര്‍ഥാടനം ഉണ്ടാകും. വിതുര ഡിപ്പോയില്‍നിന്നു സ്പെഷല്‍ ബസ് സര്‍വീസും ഉണ്ടായിരിക്കും.

