വിതുര. ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മൂന്നാമതു ശ്രീമദ്ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാവാര്‍ഷികവും 29 മുതല്‍ ഏപ്രില്‍ അഞ്ചു വരെ നടക്കും. 29നു രാവിലെ എട്ടിനു പ്രതിഷ്ഠാദിന സമൂഹപൊങ്കാല, ഒന്പതിനു ക്ഷേത്രതന്ത്രി വീരണകാവ് ശംഭു പോറ്റിയുടെയും മേല്‍ശാന്തി ഹരിനാരായണന് പോറ്റിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നവകലശപൂജ എല്ലാദിവസവും ഉച്ചയ്ക്കു 12.30ന് അന്നദാനം ഉണ്ടാകും.
വൈകിട്ട് ആറിനു പുഷ്പാഭിഷേകം,6.30ന് അലങ്കാരദീപാരാധന,6.45നു സുദര്‍ശനഹോമം, തുടര്‍ന്ന് ആചാര്യവരണം പത്മശ്രീ ജേതാവ് ഡോ. ഹരീന്ദ്രന്‍നായര്‍ ഭാഗവതസപ്താഹ യജ്ഞത്തിനു ഭദ്രദീപം തെളിക്കും. രാത്രി ഏഴിന് ആധ്യാത്മികപ്രഭാഷണം. 30നു ഗണപതിഹോമം,സുദര്‍ശനഹോമം,വേദപാരായണം,സമൂഹപ്രാര്‍ഥന,ഭാഗവതപാരായണം,പ്രഭാഷണം,ഭക്തിഗാനസുധഎന്നിവ ഉണ്ടാകും.31നു വേദപാരായണം,സഹസ്രനാമജപം.
ഭാഗവതപാരായണം,പ്രഭാഷണം,ഭദ്രകാളിആവിര്ഭാവം,ഭക്തിഗാനസുധ എന്നിവയും, രാവിലെ പത്തിനു നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്ക്യാംപും ഉണ്ടാകും. ഏപ്രില്‍ ഒന്നിനു സപ്താഹപൂജകളും ഭാഗവതപാരായണവും ഭക്തിഗാനസുധ എന്നിവയുമുണ്ട്. രണ്ടിനു രാവിലെ 8.30നു വിദ്യാരാജഗോപാലപൂജ ഉച്ചയ്ക്കു 12ന് ഉണ്ണിയൂട്ട്. മൂന്നിനു രാവിലെ ആറിനു വേദപാരായണം,സഹസ്രനാമജപം,സമൂഹപ്രാര്‍ഥന. 11.30നും 12.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ സമൂഹവിവാഹം,
12നു ഗോപൂജ,ഗോവര്‍ധനപൂജ, രണ്ടിനു ഭാഗവതപാരായണവും പ്രഭാഷണവും. വൈകിട്ട് 5.30നു രുഗ്മിണീസ്വയംവര ഘോഷയാത്ര, 5.30നു രുഗ്്മിണീസ്വയംവരം.
നാലിനു രാവിലെ ആറിനു വേദപാരായണം, സഹസ്രനാമജപം, സമൂഹപ്രാര്‍ഥന, ഭാഗവതപാരായണം, പ്രഭാഷണം 11നു കുചേലവൃത്തം,വൈകിട്ട് 5.30നു സര്‍വൈശ്വര്യപൂജ. അഞ്ചിനു രാവിലെ സപ്താഹപൂജകള്,വൈകിട്ട് മൂന്നിന് ആറാട്ട് ചായം ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. വൈകിട്ട് അഞ്ചിനു സമര്‍പ്പണം,ആചാര്യദക്ഷിണ,ദീപാരാധന,ഭക്തദക്ഷിണ, തുടര്‍ന്നു പുഷ്പാഭിക്ഷേകം,പൂത്തിരിമേളം.


