പാലോട്: മടത്തറ പൗരാവലിയും വ്യാപാരികളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മടത്തറമേള 30ന് തുടങ്ങി ഏപ്രില്‍ എട്ടിന് സമാപിക്കും. 29ന് വൈകുന്നേരം നാലിന് വിളംബര മാരത്തോണ്‍. 30ന് നാലിന് സാംസ്കാരിക ഘോഷയാത്ര. 5.30ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മേള ഉദ്ഘാടനം ചെയ്യും. രാത്രി 10ന് ഗാനമേള.
31ന് രാവിലെ 10ന് കാര്ഷികസെമിനാര്, രാത്രി 10ന് നാടകം. ഏപ്രില്‍ ഒന്നിന് വൈകുന്നേരം 6ന് ഗതാഗത ബോധവത്കരണം, രാത്രി 8ന് നാടകം, 10ന് ഗാനമേള. രണ്ടിന് വൈകീട്ട് 5ന് ചലച്ചിത്ര വിചാരസദസ്സ്. രാത്രി 10ന് നാടകം. മൂന്നിന് വൈകീട്ട് 6ന് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം, രാത്രി 10ന് ഗാനമേള.
4ന് രാത്രി 10ന് കോമഡി ഫെസ്റ്റിവല്‍. 5ന് സാംസ്കാരിക സമ്മേളനം, രാത്രി 10ന് നാടകം. 6ന് വൈകീട്ട് 7ന് കവിയരങ്ങും സാംസ്കാരിക സമ്മേളനവും. രാത്രി 10ന് മിമിക്സ് മഹോത്സവം. 7ന് വൈകീട്ട് 6ന് പഴമയുടെ നിറവ്, രാത്രി 10ന് നൃത്തനാടകം. 8ന് സമാപന സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 10ന് മ്യൂസിക്കല്‍ മെഗാഷോ.
മേളയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, കുടുംബശ്രീ മിഷന് എന്നിവയുടെ വിപണനമേളകള് എന്നിവയും കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്.


