നന്ദിയോട്: ഗ്രാമവാസികളുടെ കണ്ണിന് കൗതുകവും കുരുന്നുകളുടെ കളിസ്ഥലവുമായിരുന്ന വാമനപുരം നദിയില്‍ ചെല്ലഞ്ചിക്കടവിലെ മണല്‍പരപ്പ് ഇന്നില്ല. ആറ്റിലേക്ക് ചാഞ്ഞുനിന്ന ആറ്റുവഞ്ചിയും പോയ്മറഞ്ഞു. നഷ്ടവസന്തം തിരിച്ചുപിടിക്കാന്‍ വച്ച എല്‍.പി.എസിലെ കരുന്നുകള്‍ എത്തിയത് ചെല്ലഞ്ചി ഗ്രാമത്തിന് ആവേശമായി.
പച്ച ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥികളും സപ്തപുരം കലാഗ്രാമവും കേന്ദ്രപരിസ്ഥിതി മന്ത്രാലയവും ഇക്ബാല്‍ കോളേജ് ബോട്ടണി വിഭാഗവും കൈകോര്‍ത്തപ്പോള്‍ അതൊരു ജനകീയ മുന്നേറ്റമായി മാറി. നദിക്കരയില്‍ വംശഹത്യവന്ന വൃക്ഷങ്ങള്‍ വീണ്ടും നട്ടുപിടിപ്പിച്ചു. ദേശീയ സസ്യോദ്യാനത്തിന്റെ ഡയറക്ടര്‍ ഡോ.പി.ജി.ലത പൂമരുത് നട്ടുകൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നൂറുകണക്കിന് ആളുകള്‍ ആറ്റിറമ്പില് വൃക്ഷത്തൈകള്‍ നട്ടു.
ആവാസ വ്യവസ്ഥയുടെ നാശം സര്വനാശമാണന്നുള്ള സന്ദേശവും വഹിച്ചുകൊണ്ടെത്തിയ കുരുന്നുകളെ ചെല്ലഞ്ചിയിലെ പഴമക്കാര്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പി.ടി.എ. പ്രസിഡന്റ് എസ്.എസ്.മോഹനന് അധ്യക്ഷനായി. കവിത ആര്.നായര്‍, അശോക് കുമാര്‍, എസ്.വിജയകുമാരന്‍ നായര്‍, ജി.ആര്.ഹരി, മോഹനകുമാര്‍, ജി.എല്‍. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സാലി പാലോടിന്റെ പരിസ്ഥിതി ഫോട്ടോകളുടെ എക്സിബിഷനും ഷെഫി പാങ്ങോടിന്റെ 'ഗവി' എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. സംസ്ഥാന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ശ്യാമ ഡി.യെ ചടങ്ങില്‍ ആദരിച്ചു.


